മുർഷിദാബാദ്: പ്രഭാത ഭക്ഷണത്തിന് ഒരു മുട്ട അധികം ചോദിച്ച നാലുവയസുകാരന്റെ ദേഹത്ത് ചൂടുള്ള കിച്ചടി ഒഴിച്ചു. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ രംഘുനാഥ് ഗുജ്ജിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ധനവകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സമഗ്ര ശിശു വികസന പദ്ധതിയുടെ കീഴിൽ വരുന്ന ഒരു സ്ഥാപനത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാലിലും വയറിലും പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ ഉപദ്രവിച്ച സെഹരി ബാവ എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയ്ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതായി റിപ്പോർട്ട് ഉണ്ട്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരു മുട്ട കുട്ടി അധികം ചോദിച്ചതിൽ ദേഷ്യം വന്ന ജീവനക്കാരി, നാലു വയസുകാരന്റെ വസ്ത്രങ്ങൾ കീറുകയും കുട്ടിയുടെ ദേഹത്ത് ചൂടുള്ള കിച്ചടി ഒഴിക്കുകയുമായിരുന്നു.ഒന്പത് മണിയോടെ കുട്ടികരഞ്ഞുകൊണ്ട് വീട്ടിൽ വരികയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.