നടനായും, മിമിക്രി താരമായൊക്കെ തിളങ്ങിയ മലയാളികളുടെ സ്വന്തം ജയറാം സംവിധായകനാകുന്നു. ഈയിടെയാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ സംവിധാന രംഗത്ത് കാലെടുത്തുവച്ചത്. അതിന് തൊട്ടുപിന്നാലെ മോഹൻലാലും കലാഭവൻ ഷാജോണുമൊക്ക സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഈ വേളയിലാണ് താനും സംവിധായക കുപ്പായമണിയുമെന്ന് ജയറാം കൗമുദി ടിവിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന് പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്. പക്കാ കൊമേഴ്ഷ്യൽ ഫിലിമായിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നയൊരു സിനിമയായിരിക്കും താൻ ചെയ്യുകയെന്ന് ജയറാം കൗമുദി ടിവിയോട് പറഞ്ഞു.