തിരയുന്നു ഞാനാ മരക്കൊമ്പിലിരുന്നൊരു
കുയിലിന്റെ കിന്നരി പാട്ടുകേൾക്കാൻ
തിരയുന്നു എന്നിലെ ബാല്യങ്ങളോർമ്മിക്കു
വാനെത്തിനിൽക്കുന്നിതാ തണലിൽ
വീണ്ടുമാച്ചില്ലയിൽ ചാഞ്ഞുലഞ്ഞാടുവാൻ
വീണ്ടുമൊരു പൈതലായെത്തിടാം ഞാൻ
നിൻ നാദം കേട്ടുണരുന്നൊരു പൂവായ്
ഞാനും പിറന്നിടാം ആ ചില്ലമേൽ
നിൻ കുളിർ നാദത്തിലലിയുമെൻ
പാദമുദ്രയാൽ പതിഞ്ഞൊരാമണ്ണും
അങ്ങുദൂരെ വിടരുന്നൊരാ പൂക്കളും
ഈ മനോജ്ഞമാം നാദത്തിലലിയുന്നിതാ.
സിമി അബ്ദുൾകരീം
(കവിതകൾ, കഥകൾ, യാത്രാവിവരണങ്ങൾ കേരളകൗമുദി ഓൺലൈനിൽ നൽകാൻ +91 9188448983 ഈ നമ്പരിൽ വാട്സാപ്പ് ചെയ്യുക )