cholesterol-

ഭക്ഷണവും ക്രമീകരണമില്ലാത്ത ജീവിതശൈലിയുമാണ് കൊളസ്‌ട്രോളുണ്ടാക്കുന്നത്. പ്രതിരോധ മാർഗങ്ങൾ : വ്യായാമം,​ വീട്ടുജോലികൾ, ഗാർഡനിംഗ് ,​ കൃഷിപ്പണി എന്നിവ ശീലിക്കുക. അമിതവണ്ണം നിയന്ത്രിക്കുക. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക. രണ്ടാഴ്‌ചയിലൊരിക്കൽ കൊഴുപ്പു നീക്കിയ കോഴിയിറച്ചി കഴിക്കാം .

സാൽമൺ, ട്യൂണ,​ ചെറുമീനുകൾ എന്നീ മത്സ്യങ്ങൾ കൊളസ്‌ട്രോളിനെ ചെറുക്കും. കൊഞ്ച് കഴിക്കരുത്. മത്സ്യം കറിയാക്കി കഴിക്കുക. നെയ്യ്,​ വെണ്ണ,​ നട്സ് എന്നിവ പൂർണമായും ഒഴിവാക്കുക. ഗ്രീൻ ടീ കുടിക്കുക. ദിവസവും ഏഴ് - എട്ടു മണിക്കൂർ ഉറങ്ങുക. മാനസിക സമ്മർദ്ദം ഒഴിവാക്കുക. ഇതിന് യോഗയും ധ്യാനവും ശീലിക്കാം. സംഗീതവും ഗുണം നൽകും.
തേനിലിട്ട രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ദിവസവും കഴിക്കാം.

പുകവലി ഉപേക്ഷിക്കുക. കാപ്പി പരമാവധി കുറയ്‌ക്കുക. വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഒഴിവാക്കുക. അമിത മദ്യപാനം കൊളസ്ട്രോളുണ്ടാക്കും. അമിതമായി ഉപ്പും ഉപയോഗിക്കരുത്.