baby-m-marar

കോട്ടയം: പ്രശസ്ത സോപാന സംഗീത വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടറുമായ ചിറക്കടവ് സ്വദേശി ബേബി .എം .മാരാർ(52) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ പൊന്‍കുന്നം അട്ടിക്കല്‍ ആര്‍ ടി ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ് ബേബി.എം.മാരാർ. രാവിലെ 7.00 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എറണാകുളം സ്വദേശിയുടെ കാറുമായിട്ടാണ് ബേബിയുടെ കാർ കൂട്ടിയിടിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.