snake-master-

തിരുവനന്തപുരം ചൂഴാറ്റുകോട്ടക്ക് അടുത്ത് ഒരു വീടിന്റെ മേൽക്കൂരയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. വാവ എത്തുന്നതിന് മുന്നേ പാമ്പ് വീടിന്റെ അകത്ത് റൂമിൽ കയറി. വീട്ടുകാർ റൂം പുറത്ത് നിന്ന് അടച്ചു. വീട്ടുകാർ പേടിച്ചിട്ടാണ് നിൽപ്പ്. റൂമിലെ സാധനങ്ങൾ മാറ്റി നോക്കിയപ്പോഴാണ് ആ കാഴ്ച, ഉഗ്രൻ ഒരു മൂർഖൻ പാമ്പ്. വാവ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒരു ചീറ്റൽ. 4 വയസ്സ് പ്രായമുള്ള ആൺ മൂർഖൻ പാമ്പ്. അവിടെ നിന്ന് യാത്ര തിരിച്ച വാവ ഒരു വീടിന്റെ വിറ പുരയിൽ നിന്നാണ് അടുത്ത പാമ്പിനെ പിടികൂടിയത്. രസകരമായ ഒരു കാര്യം വീട്ടിലെ നായയാണ് പാമ്പിനെ കാണിച്ച് കൊടുത്തത്. പിന്നീട് സംഭവിച്ചത്, കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.