പാലക്കാട്: പാലക്കാട് കണ്ണനൂരിൽ സി.പി.എം കോൺഗ്രസ് സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ ജില്ലയിൽ പലയിടത്തും സി.പി.എം -കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. പാലക്കാട് ഡി.സി.സി ഓഫീസിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
പാലക്കാട്ടെ മുൻ എം.പി എം.ബി രാജേഷിന്റെ വീട്ടിന് നേരെയും ഫലപ്രഖ്യാനത്തിന് പിന്നാലെ ഒരു സംഘം പടക്കമെരിഞ്ഞിരുന്നു, ആക്രമണം നടത്തിയവർ രാജേഷിന്റെ മാതാപിതാക്കൾക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും രാജേഷ് പറഞ്ഞിരുന്നു.. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും രാജേഷ് ആരോപിച്ചു.