punnala-

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത് പരാജയത്തിന് ശേഷവും ശബരിമല വിഷയത്തിലെ സി.പി.എ നിലപാട് തിരുത്തിയില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് സമിതി കണവീനർ പുന്നല ശ്രീകുമാർ. ഇതേ നിലപാടാണ് സിപിഎം തുടരുന്നതെങ്കിൽ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ലെന്നും പിന്നീട് അതിനൊപ്പം പ്രവ‍ർത്തിക്കില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

ന്യൂനപക്ഷ ഏകീകരണമാണ് ഇടത്പക്ഷത്തിന്റെ പരാജയത്തിന് പിന്നിലെ കാരണം. മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്താനാണ് സി.പി.എം സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി നിലപാട് മാറ്റില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കൺവീനർ സ്ഥാനത്ത് തുടരില്ല. നിലപാട് പുനഃപരിശോധിക്കാതെ മുന്നോട്ട് പോവാനാവില്ലെന്നും പുന്നല പറഞ്ഞു.