ഗുരുഗ്രാം: തലയിലെ തൊപ്പി നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ഗുഡ്ഗാവിൽ മുസ്ലീം യുവാവിന് മർദ്ദനം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഹമ്മദ് ബരാകത്(25) നാണ് ഒരു സംഘമാളുകളുടെ മർദ്ദനമേറ്റത്. വൈകിട്ട് പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞുവന്ന മുഹമ്മദിനെ തടഞ്ഞുനിറുത്തി, ജയ് ശ്രീറാം വിളിപ്പിക്കുകയും തൊപ്പി തട്ടിക്കളയുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തൊപ്പി നീക്കം ചെയ്യാനും ജയ് ശ്രീറാം വിളിക്കാനും വിസമ്മതിച്ചതോടെ സംഘം തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.