ന്യൂഡൽഹി : ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ലോകകപ്പ് റൈഫിൾ/പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ വനിതാ താരം അപൂർവി ചന്ദേലയ്ക്ക് സ്വർണം. 10 മീറ്റർ എയർറൈഫിളിലാണ് അപൂർവി ഒന്നാമതെത്തിയത്. ഫൈനലിൽ 251 പോയിന്റ് നേടിയ ഇന്ത്യൻ താരം 250.8 പോയിന്റ് നേടിയ ചൈനയുടെ വാംഗ് ലുയാവോയെയാണ് പിന്നിലാക്കിയത്.
ഇൗവർഷം അപൂർവി ലോകകപ്പിൽ നേടുന്ന രണ്ടാംസ്വർണമാണിത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ലോകകപ്പിലായിരുന്നു ആദ്യസ്വർണം.