ബെർലിൻ : ആർ.ബി ലെയ്പ്സിഗിനെ ഫൈനലിൽ 3-0 ത്തിന് തകർത്ത് ബയേൺ മ്യൂണിക് ജർമ്മൻ കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. ബയേണിന് വേണ്ടി പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവാൻഡോവ് സ്കി ഇരട്ട ഗോളുകൾ നേടി. കിംഗ്സ്ലി കോമാൻ ഒരു ഗോൾ നേടി.
l ഇത് 19-ാം തവണയാണ് ബയേൺ ജർമ്മൻ കപ്പ് സ്വന്തമാക്കുന്നത്.
l ഇൗ സീസണിൽ ബയേണിന്റെ രണ്ടാം കിരീടമാണിത്. ജർമ്മൻ ഫസ്റ്റ് ഡിവിഷൻ ലീഗിൽ ബയേൺ തുടർച്ചയായ ഏഴാം തവണയും കിരീടം നേടിയിരുന്നു.