modi-

അഹമ്മദാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേടിയ തകർപ്പൻ വിദജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഗുജറാത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിൽ നടന്ന ബി.ജെ.പി റാലിയിൽ പങ്കെടുത്ത ശേഷം മാതാവ് ഹീരബെൻ മോദിയെ പ്രധാനമന്ത്രി സന്ദർശിച്ചു.

modi-

ഗാന്ധിനഗറിലെ വസതിയിലെത്തിയ നരേന്ദ്രമോദി മാതാവ് ഹീരാബെൻ മോദിയുടെ കാൽതൊട്ടുവന്ദിച്ചു. രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന മകനെ ഹീരാബെൻ മോദി ശിരസിൽ കൈവെച്ച് അനുഗ്രഹിച്ചു. അഹമ്മദാബാദിലെ റാലിക്ക് ശേഷം വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് നരേന്ദ്രമോദി ഗാന്ധിനഗറിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ റോഡിനിരുവശവും പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ നിരവധിപേർ കാത്തുനിന്നിരുന്നു.