തിരുവനന്തപുരം: കൗമുദി യൂ ട്യൂബ് ചാനലിന്റെ വരിക്കാർ 10 ലക്ഷം കടന്നതിന്റെ ആഘോഷവും മേയ് ഫ്ലവർ രാവിൽ നടന്നു. യൂ ട്യൂബിന്റെ ഉപഹാരം ഗൂഗിൾ യൂ ട്യൂബ് പാർട്ട്ണർ മാനേജർ ഭരത് ഗംഗാധരൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൈമാറി. തുടർന്ന് ഉപഹാരം സ്പീക്കർ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിക്ക് സമർപ്പിച്ചു. ഇതാദ്യമായാണ് യൂ ട്യൂബിന്റെ ഉപഹാരം കേരളത്തിലെ ഒരു സ്ഥാപനത്തിന് നേരിട്ടെത്തി കൈമാറുന്നത് എന്ന സവിശേഷതയ്ക്കും സദസ്സ് സാക്ഷിയായി.
കൗമുദി മാട്രിമോണിയൽ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ സംസാരിച്ചു. മുഖ്യ സ്പോൺസർ സുപ്രിയ മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, സഹ സ്പോൺസർമാരായ ജ്യോതിസ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, എസ്.കെ. ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സന്ധ്യ, ശ്രീധന്യ ഹോംസ് ജനറൽ മാനേജർ ജോജി ജോർജ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.സജു, കസവ് മാളിക മാനേജിംഗ് ഡയറക്ടർ ബി.സുരേന്ദ്ര ദാസ് എന്നിവർക്ക് സ്പീക്കർ ഉപഹാരം സമ്മാനിച്ചു. കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി, ഗൂഗിൾ യൂ ട്യൂബ് പാർട്ട്ണർ മാനേജർ ഭരത് ഗംഗാധരൻ, കേരളകൗമുദി കോർപ്പറേറ്റ് ജോയിന്റ് മാനേജർ സുധീർകുമാർ, യൂണിറ്റ് ചീഫ് കെ.അജിത്കുമാർ എന്നിവർ സംബന്ധിച്ചു.കൗമുദി ടിവി ബ്രോഡ് കാസ്റ്റിംഗ് ഹെഡ് എ.സി. റെജി സ്വാഗതം പറഞ്ഞു.