ന്യൂഡൽഹി: റഫാൽ പ്രോജക്ട് മാനേജ്മെന്റ് ടീമിന്റെ പാരീസിലുള്ള ഒാഫീസിൽ അഞ്ജാതർ അതിക്രമിച്ച് കടന്ന സാഹചര്യത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ എയർ ഫോഴ്സ് വിരലടയാള വിദഗ്ദ്ധരെ ഫ്രാൻസിലേയ്ക്ക് അയയ്ക്കും. രേഖകൾ നഷ്ടപ്പെട്ടുവോ എന്നറിയുന്നതിന്റെ ഭാഗമായാണിത്. പ്രാഥമിക അന്വേഷത്തിൽ കോപ്പികൾ ഒന്നും നഷ്ടമായില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.