ന്യൂഡൽഹി: അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശപര്യടനം മാലദ്വീപിലേക്ക്. ജൂൺ പകുതിയോടെ അദ്ദേഹം മാലദ്വീപ് സന്ദർശിക്കുമെന്നാണ് മാലദ്വീപിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് നരേന്ദ്രമോദി മാലദ്വീപ് സന്ദർശിക്കുന്നത്. മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാലദ്വീപ് സന്ദർശിച്ചിരുന്നു.