fghgfh

ന്യൂഡൽഹി: പോളിറ്റ് ബ്യൂറോയിൽ സി.പി.എം കേരളാ സംസ്ഥാന ഘടകത്തിന് വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച സംഭവിച്ചത് തിരിച്ചറിയുന്നതിൽ കേരളാ ഘടകം പരാജയപ്പെട്ടുവെന്നാണ് പി.ബി. വിലയിരുത്തൽ. ഇതിന് മറുപടിയെന്നോണം വിശ്വാസ സമൂഹം പാർട്ടിയിൽ നിന്നും അകന്ന് പോയി എന്ന് കേരള ഘടകം വിശദീകരിച്ചു.

ഇതിന്റെ ആഘാതം കൂട്ടികൊണ്ട് ന്യൂപക്ഷങ്ങൾ പാർട്ടിയിൽ നിന്നും അകന്നതും വൻ തിരിച്ചടിയായതായി ഘടകം വിലയിരുത്തി. എന്നാൽ ഇത് താൽക്കാലികമാണെന്നും ഇതിൽ നിന്നും സി.പി.എം കരകയറുമെന്നും സി.പി.എം കേന്ദ്ര നേതൃത്വത്തോട് അവർ വിശദീകരിച്ചു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും സി.പി.എമ്മിന് നഷ്ടപ്പെട്ടിരുന്നു. ആലപ്പുഴയിൽ ഒരു സീറ്റ് മാത്രമാണ് നേടാനായത്. ശബരിമല വിഷയത്തിൽ സി.പി. എം എടുത്ത നിലപാടാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ വിമർശനം നേരിട്ടത്. ശബരിമല വിഷയത്തിൽ വോട്ടർമാർ ഒന്നാകെ കോൺഗ്രസിനൊപ്പം നിന്നതും സി.പി.എമ്മിന് തിരിച്ചടിയായി.