modi-

ന്യൂയോർക്ക്: താഴ്ന്ന വരുമാനക്കാരെ പിന്തുണയ്ക്കുന്ന സാമ്പത്തികനയങ്ങളും നടപടികളും നരേന്ദ്രമോദിയുടെ പുതി.യ സർക്കാർ സ്വീകരിക്കണമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡിസ് ഇൻവെസ്റ്റമെന്റ് സർവീസ്. പുതിയ സർക്കാർ സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നിശ്ചയിക്കുകയെന്ന് മൂഡിസിന്റെ സോവറിൻ റിസ്ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വില്യം ഫോസ്റ്റർ അറിയിച്ചു. 2017ൽ അമേരിക്ക ആസ്ഥാനമായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ബി.എ.എ3ൽ നിന്ന് ബി.എ.എ 2വിലേക്ക് ഉയർത്തിയിരുന്നു.

നരേന്ദ്രമോദി സർക്കാർ സാമ്പത്തിക ഏകീകരണ നടപടികൾ തുടരാൻ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൂഡിസ് അറിയിച്ചു,​