മുംബയ്: വളർത്തുപൂച്ചയുടെ ചരമവാർഷികത്തിൽ വീട്ടുകാർ നൽകിയ പരസ്യത്തെ എടുത്ത് ട്രോളുകയാണ് നാട്ടുകാർ. സോഷ്യൽ മീഡിയ ഈ പരസ്യത്തെ ട്രോളിയതിന് പിന്നിൽ മറ്റൊന്നുമല്ല കാര്യം. പൂച്ചയുടെ പേര് തന്നെയാമ് ട്രോളൻമാരുടെ കണ്ണിൽ ഇത് പെടാൻ കാരണം. ചുഞ്ചു നായർ' എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളൻമാർ ആഘോഷമാക്കിയിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ മുംബയ് എഡിഷനിലാണ് ഇന്ന് പരസ്യം പ്രത്യക്ഷപ്പെട്ടത്. വളർത്തുപൂച്ച ചുഞ്ചു നായരുടെ ഒന്നാം ചരമവാർഷികത്തിൽ 'മോളൂട്ടീ വീ ബാഡ്‍ലി മിസ് യു' എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യമാണ് ശ്രദ്ധേയമായത്. പരസ്യം വൈറലായതോടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിൽ ലൈക്കുകളും കമന്റുകളുമായി സജീവമായിരിക്കുന്നത്. പരസ്യം ഹിറ്റായതോടെ ട്രോളൻമാരും രംഗത്തെത്തി. 'ചുഞ്ചു നായർ പൂച്ച' എന്ന പേരിൽഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകർ സ്യഷ്ടിച്ചു.
എന്നാൽ ഏതോ പെറ്റ്ഷോപ്പുകാരുടെ മാർക്കറ്റിംഗ് തന്ത്രമാണ് ഇൗ ചിഞ്ചുനായരെന്നും ട്രോളൻമാർ കണ്ടെത്തി കഴിഞ്ഞു. പൂച്ചയും പേരും വൈറലായതോടെ മൊത്തത്തിൽ ജാതിയുടെ വാലുള്ള പൂച്ചകളുടെ മേളമൊരുക്കുകയാണ് ട്രോളൻമാർ.
മനുഷ്യന് മാത്രമല്ല പൂച്ചയ്ക്കുമുണ്ട് ജാതിയും മതവുമൊക്കെ. അതും 'നായർ' പൂച്ച. ആദ്യമൊക്കെ ഫോട്ടോഷോപ്പ് ആണെന്നു കരുതി പലരും ഇത് അവഗണിച്ചെങ്കിലും പിന്നീട് സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു.
ചുഞ്ചു നായർ എന്ന വൻമരം വീണു. പകരം ആരെന്ന ചോദ്യമാണ് ട്രോളൻമാർ ഉയർത്തുന്നത്. ആദ്യമായി പത്രത്തിൽ പടം അ ച്ചടിച്ചു വന്ന ചുഞ്ചുവിനോട് മറ്റു പൂച്ചകൾ അസൂയപ്പെടുന്നതും ട്രോളൻമാർ ഭാവനയില്‍ കണ്ടു. ഇതിനിടെ തോമാശ്ലീഹ വന്നില്ലായിരുന്നെങ്കിൽ ഞാനും നായർ പൂച്ച ആയേനെയെന്ന് ആത്മഗതം പറയുന്ന പി.സി ജോർജിന്റെ വീട്ടിലെ പൂച്ചയെയും ട്രോളൻമാര്‍ സൃഷ്ടിച്ചു. കരയോഗത്തിന്റ വക ദുഃഖം രേഖപ്പെടുത്തിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്.