sai-pallavi-

സൂര്യ പ്രധാനവേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് എൻ.ജി.കെ. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം മേ.യ് 31നാണ് റിലീസ് ചെയ്യുന്നത്. രാകുൽ പ്രീത് സിംഗ്, സായ് പല്ലവി എന്നിവരാണ് ചിത്രത്തിൽ സൂര്യയുടെ നായികമാരായി എത്തുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ സായ് പല്ലവിയും രാകുൽ പ്രീതും തമ്മിൽ വഴക്കുണ്ടായതായി പ്രചാരണമുണ്ടായിരുന്നു,​ സംഭവത്തിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒരുതമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങൾക്ക് രാകുൽ മറുപി നൽകി. ഒടുവില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാകുല്‍.

'സായി പല്ലവിയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് താരം വ്യക്തമാക്കി. അതെല്ലാം വ്യാജവാർത്തകളാണെന്ന് രാകുൽ പറഞ്ഞു. ചിത്രത്തിൽ രണ്ടുപേർക്കും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതായും താരം വ്യക്തമാക്കി.

എട്ട് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന സെഷവരാഘവൻ ചിത്രമാണ് എൻ.ജി.കെ. ദേവ്‌രാജ്, പൊൻവണ്ണൻ, ബാലസിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ