ഒമാനിലെ സുൽത്താനേറ്റ് ഒഫ് ഒമാനിൽ അദ്ധ്യാപക ഒഴിവിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സിബിഎസ്സി സ്കൂളിൽ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഒഴിവുകൾ: പ്രൈമറി ടീച്ചർ (ഹിന്ദി): സ്ത്രീകൾക്ക് മുൻഗണന. യോഗ്യത: ഹിന്ദിയിൽ ബിഎ , ബിഎഡ്. രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം: 250/- ഒമാൻ റിയാൽ. പിജിടി ഫിസിക്സ് : (സ്ത്രീ/പുരുഷൻ).യോഗ്യത: എംഎസ്സി , ഫിസിക്സിൽ ബിഎഡ്. സിബിഎസ്ഇ സ്കൂളിൽ 3 വർഷത്തെ അദ്ധ്യാപന പരിചയം അനിവാര്യം. ശമ്പളം: 300/- ഒമാൻ റിയാൽ . പിജിടി സോഷ്യോളജി: (സ്ത്രീ/പുരുഷൻ).യോഗ്യത: എംഎ, സോഷ്യോളജിയിൽ ബിഎഡ്. പ്ളസ് വൺ പ്ളസ്ടു ക്ളാസുകളിൽ രണ്ട് വർഷത്തെ അദ്ധ്യാപന പരിചയം . ശമ്പളം: 300/- ഒമാൻ റിയാൽ. പിജിടി സൈക്കോളജി : (സ്ത്രീ/പുരുഷൻ).യോഗ്യത:എം.എസ്.സി, സൈക്കോളജിയിൽ ബിഎഡ്. പ്ളസ് വൺ പ്ളസ്ടു ക്ളാസുകളിൽ രണ്ട് വർഷത്തെ അദ്ധ്യാപന പരിചയം .ശമ്പളം: 300/- ഒമാൻ റിയാൽ. ഫ്രഞ്ച് ടീച്ചർ: പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത: ബിരുദവും ഫ്രഞ്ച് ഭാഷയിൽ ഡിപ്ളോമയും. ശമ്പളം: 300/- ഒഎംആർ.പ്രായപരിധി: 45ന് താഴെ. രണ്ട് വർഷത്തെ കരാറിലാണ് നിയമനം. താമസം, എയർടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി ഒമാൻ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ പ്രകാരമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് teachers.odepc@gmail.comഎന്ന ഇ-മെയിൽ വിലാസത്തിലേക്ക് മേയ് 31നകം അയയ്ക്കണം. ഫോൺ : 0471 232 9448
ഇൻഫോസിസ്
വൻകിട ഐ.ടി കമ്പനിയായ ഇൻഫോസിസ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.എ.ഇയിൽ കൺസൾട്ടന്റ്. യു.എസ്.എയിൽ നെറ്റ് ഡെവലപ്പർ, ജാവ ഡെവലപ്പർ, ഡെവലപ്സ് എൻജിനിയർ, ഡാറ്റ എൻജിനീയർ, ഇടിഎൽ ഡെവലപ്പർ, സീനിയർ ഡാറ്റ സയന്റിസ്റ്ര്, പവർബിൽഡർ ഡെവലപ്പർ. യുകെയിൽ ഓട്ടോമേഷൻ ടെസ്റ്റർ, ജാവ ഡെവലപ്പർ, റിക്രൂട്ടിംഗ് കോ ഒാർഡിനേറ്റർ, പ്രോഗ്രസ് ഡെവലപ്പർ, ജാവ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.infosys.com വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /omanjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
നെസ്ലേ ഗ്രൂപ്പ്
നെസ്ളേ ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎഇയിൽ മെഡിക്കൽ ഡെലിഗേറ്റ്, എച്ച് ആർ സർവീസ് ഇന്റേൺ, ഇന്നൊവേഷൻ ആൻഡ് റിനൊവേഷൻ മാനേജർ, മീഡിയ റിലേഷൻ മാനേജർ, ലൈൻ ഇലക്ട്രീഷ്യൻ, ഇന്റേണൽ ഓഡിറ്റർ. ഖത്തറിൽ ഫീൽഡ് സെയിൽസ് റെപ്, മെഡിക്കൽ ഫീൽഡ് മാനേജർ. സൗദിയിൽ മെഡിക്കൽ ഡെലിഗേറ്റ്, ഫീൽഡ് സൂപ്പർവൈസർ, ഫീൽഡ് സെയിൽസ് റെപ്, ട്രേഡ് ഇൻവെസ്റ്റ്മെന്റ് സൂപ്പർവൈസർ. യു. എസിൽ ഷോപ്പർ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, സീനിയർ സൈന്റിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ്, സീനിയർ മാനേജർ, പ്രോഡക്ഷൻ ടെക്ക്. യുകെയിൽ റീട്ടയിൽ സൂപ്പർവൈസർ, റീട്ടൈൽ സ്റ്റോർ മാനേജർ,റിവാർഡ് അഡ്വൈസർ, റീട്ടെയിൽ സെയിൽസ് അസിസ്റ്റന്റ്, റീട്ടെയിൽ സൂപ്പർവൈസർ. കാനഡയിൽ ഫിസിക്കൽ ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് ബോട്ടിക് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.nestle.in. വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
സെയ്ദ് യൂണിവേഴ്സിറ്റി
ദുബായിലെ സെയ്ദ് യൂണിവേഴ്സിറ്റി ഐടി ലൈബ്രേറിയൻ, ഗ്രാഫിക് ഡിസൈനർ, എൻഹാൻസ്മെന്റ് സെന്റർ സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രൊക്യുർമെന്റ് ഓഫീസർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.zu.ac.ae. വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
അജ്മാൻ യൂണിവേഴ്സിറ്റി
യുഎഇയിലെ അജ്മാൻ യൂണിവേഴ്സിറ്റി വിവിധ തൊഴിൽ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഫാർമസി, ഹെൽത്ത്സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ലോ കോളേജ്, ഹ്യുമാനിറ്റീസ്, സയൻസ്, എൻജിനീയറിംഗ് , ബിസിനസ് അഡ്മിനിസ്ട്രേഷൻ, എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: https://www.ajman.ac.ae/വിശദവവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.