നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം മലയാളത്തിൽ മടങ്ങിയെത്തുകയാണ് നടി ഇന്ദ്രജ. ഒരുകാലത്ത് സൂപ്പർതാരങ്ങളുടെ സൂപ്പർനായികയായിരുന്നു ഇന്ദ്രജ. മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്നു തന്നെ ഇടം നേടിയ ഇന്ദ്രജ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ വിവാഹിതയായി നീണ്ട ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ 12ഇ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണവർ. അതിനിടയിൽ സ്വത്ത് തർക്ക കേസുമായി ബന്ധപ്പെട്ട് മെഗാ സ്‌റ്റാർ മമ്മൂട്ടി ഇന്ദ്രജയുടെ അഭിഭാഷകനായി എത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചു. ഇതിന്റെ സത്യാവസ്ഥയെന്തെന്ന് വെളിപ്പെടുത്തുകയാണ് ഇന്ദ്രജ. കേരളകൗമുദിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ദ്രജ മനസു തുറന്നത്.
ഇന്ദ്രജയുടെ വാക്കുകൾ-
മലയാള സിനിമ പതുക്കെ എന്നെ മറന്നുതുടങ്ങിയതായിരുന്നു. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ ആ വാർത്ത വരുന്നത്. വീട്ടുകാർ എന്റെ സമ്പത്ത് അപഹരിച്ചതിനെ തുടർന്ന് ഇന്ദ്രജ കേസ് കൊടുത്തുവെന്നും മമ്മൂട്ടി എന്റെ വക്കീലായി കോടതിയിലെത്തുമെന്നും ഒരു ശതമാനം പോലും വാസ്‌തവമല്ലാത്ത വാർത്ത. എന്റെ അമ്മ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. പ്രായാധിക്യമുള്ള അച്ഛൻ ഞങ്ങളുടെ കൂടെയാണ്. അനിയത്തിമാർ വിവാഹിതരായി ചെന്നൈയിലും അമേരിക്കയിലും കഴിയുന്നു. ഞങ്ങൾക്കിടയിൽ ഒരു സൗന്ദര്യപ്പിണക്കം പോലും ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല ക്രോണിക് ബാച്ചിലറിന് ശേഷം മമ്മൂക്കയെ ഞാൻ കണ്ടിട്ടു പോലിമില്ല. ഫേക്ക് ന്യൂസാണെങ്കിലും ഇന്ദ്രജ എന്ന നടിയെ ചിലരെങ്കിലും ഓർക്കാനിടയായല്ലോ. അങ്ങനെ ആ വാർത്തയെ പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണിപ്പോൾ.
അഭിമുഖത്തിന്റെ പൂർണരൂപം-
ജന്മം കൊണ്ട് ഞാൻ ഒരു തെലുങ്കത്തിയാണ്, രാജാത്തി ഇന്ദ്രജയായ കഥ പറഞ്ഞ് താരം