-fire

കൊച്ചി: കൊച്ചിയിൽ ബ്രോഡ്‌വെ മാർക്കറ്റിൽ തീപിടിത്തം. അഗ്നിശമനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബ്രോഡ് വേ മാർക്കറ്റിലെ ഭദ്ര ടെക്സറ്റൈൽസ് എന്ന കടയിലാണ് അഗ്നിബാധ ആരംഭിച്ചത് എന്നാണ് വിവരം. അഗ്നിബാധയെ തുടർന്ന് ചുറ്റുവട്ടത്തുള്ള എല്ലാ കടകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി തീയണയ്‌ക്കാനുള്ള ശ്രമത്തിലാണ്.

വസ്ത്രങ്ങളുടെ മൊത്തക്കച്ചവടം നടക്കുന്ന കടയാണ് ഇത്. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ഭദ്ര ടെക്സ്റ്റൽസ് പൂർണമായും കത്തി കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിൽ നിന്നും കൊച്ചിയിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെട്ടിട്ടത്തിന്റെ മേൽക്കൂര കത്തിയമർന്നു. കെട്ടിട്ടത്തിലേക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രവേശിച്ചിട്ടുണ്ട്.