sally-varma

കഴി‌ഞ്ഞ ദിവസം സോഷ്യൽ മീഡിയ 'ചിഞ്ചു നായരെ' ട്രോളുന്ന തിരക്കിലായിരുന്നു. 'ചിഞ്ചു നായർ' എന്ന വളർത്തു പൂച്ചയുടെ ഒന്നാം ചരമ വാർഷിക പത്രപരസ്യമാണ് ട്രോളുകൾക്ക് കാരണമായത്. ഇപ്പോഴിതാ ട്രോളുകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഹ്യുമൺ സൊസൈറ്റി ‌‌‌‌‌‌‌‌‌ഇന്റർനാഷണൽ പ്രവർത്തക സാലി വർമ.വളർത്തു മൃഗങ്ങളുടെ പേരിനൊപ്പം വാലായി തങ്ങളുടെ പേരിന്റെ രണ്ടാം ഭാഗം ചേർക്കുന്നത് അവയെ കുടുംബാംഗങ്ങളായി കാണുന്നതുകൊണ്ടാണെന്ന് സാലി വർമ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

കേരളത്തിലെ ഒരു കുടുംബം പൂച്ചയുടെ ചരമ വാർഷികത്തിന്റെ പരസ്യം നൽകിയത് കണ്ടപ്പോൾ ഏറെ സന്തോഷമായി. അവർ അതിനെ കുടുംബാംഗമായി കണ്ടത് കൊണ്ടാണ് നായർ എന്ന് പേരിനൊപ്പം ചേർത്തത്.എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ടൈംലൈൻ മുഴുവൻ ഇതുമായി ബന്ധപ്പെട്ട ട്രോളുകൾ കണ്ടു. ഏത് മതസ്ഥരായാലും രക്ഷിതാക്കൾ ഇതുപോലെ കുട്ടികൾക്ക് പേരിടാറുണ്ട്. തന്റെ അച്ഛന് ഒരു നായയുണ്ടായിരുന്നു. അമ്മു വർമ എന്നായിരുന്നു പേര്. അവളെ ഇളയ മകളായിട്ടാണ് അദ്ദേഹം കണ്ടത്. അമ്മു വർമ എന്ന പേര് നൽകിയത് അവളെ കുടുംബത്തിന്റെ ഭാഗമായി കാണുന്നത് കൊണ്ടാണ് അല്ലാതെ ജാതീയപരമായല്ലായിരുന്നു.അച്ഛന്റെ മരണത്തിന് കുറച്ച് മാസങ്ങൾക്ക് ശേഷം അവളും ഞങ്ങളെ വിട്ട് പോയി. എന്നാൽ അവളെന്നും എനിക്കും കൂടപ്പിറപ്പിനും സഹോദരിയാണ്.മൃഗങ്ങളും കുടുംബത്തിന്റെ ഭാഗമാകാമെന്ന് മനസിലാക്കുക.ആ പാവം പൂച്ചയും ബഹുമാനം അർഹിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.