hibi-

ഭാര്യയെ പുറത്ത് കൊണ്ടുപോകാനോ, അവൾക്കൊപ്പം കുറച്ച് സമയം ചിലവഴിക്കാനോ മിക്ക ഭ‌ർത്താക്കന്മാർക്കും ടൈമില്ല. കാരണം ചോദിച്ചാൽ ജോലിത്തിരക്കുണ്ട് എന്നായിരിക്കും ഇതിൽ ഭൂരിഭാഗമാളുകളും പറയുന്നത്. എന്നാൽ 'ബിസി ഭർത്താക്കന്മാർ' എറണാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനെ കണ്ട് പഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

തിരഞ്ഞെടുപ്പിലെ ഉഗ്രൻ വിജയത്തിന് ശേഷം ഹൈബി പോയത് ജീവിത പങ്കാളിയായ അന്നയുടെ അടുത്തേക്കാണ്. രാത്രി ബുള്ളറ്റിൽ ഭാര്യയ്ക്കൊപ്പം ഒരു കറക്കം. ഹൈബി തന്നെയാണ് അന്നയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രം വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. പോസ്റ്റിന് താഴെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹൈബിയെ അഭിനന്ദിച്ച് ധാരാളം ആളുകൾ രംഗത്തെത്തി.