hotel-

എന്തിനും ഏതിനും വിലക്കയറ്റമാണെന്ന ആരോപണം തിരഞ്ഞെടുപ്പ് കാലത്ത് നാം ഏറെ കേട്ടതാണ് എന്നാൽ ഇതൊന്നും ബാധിക്കാത്ത ഒരു സ്ഥലം തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തുണ്ട്, ഒരു രൂപയ്ക്ക് ഒരു ദോശ ലഭിക്കുന്ന ഹോട്ടൽ. ഓർമ്മയിൽ പോലും ഒരു പക്ഷേ നമ്മൾ ഒരു രൂപയ്ക്ക് ഒരു ഹോട്ടലിൽ നിന്നും ദോശ കഴിച്ചു കാണില്ല. വിറകടുപ്പിൽ നല്ലരുചിയോടെ ചുടുന്ന ദോശ ഒരു രൂപയ്ക്ക് കഴിക്കാനാവുന്നത് എവിടെ എന്നറിയാൻ തിരക്കായോ... എങ്കിൽ വായിക്കണം പ്രവീൺ ഷൺമുഖം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ദോശക്കഥ. തലസ്ഥാനത്തെ ആസ്ഥാന രുചിക്കൂട്ടായ്മയായ അനന്തപുരിയിലെ രുചിക്കൂട്ടായ്മ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ എല്ലാമെല്ലാമാണ് പ്രവീൺ. ദൂരം പ്രശ്നമാക്കാതെ രുചിയിടം തേടി ചെല്ലുന്നവർക്ക് വഴികാട്ടിയാണ് ഈ ഗ്രൂപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു രൂപയ്ക്കൊരു ദോശ

അതേ നല്ല രുചിയുള്ള ദോശ. വിറകടുപ്പിലെ ദോശയ്ക്ക് രുചി കൂടുമോ..എന്തായാലും നല്ല രുചിയുള്ള ദോശ. ഇലയിലാണ് ഭക്ഷണം.
ദോശ വലിപ്പ കുറവൊന്നുമില്ല, തട്ട് കടയിലെ ദോശയുടെ വലിപ്പം....8 കൊല്ലം മുമ്പ് അൻപത് പൈസയായിരുന്നു വില

ഇത് ഒറ്റശേഖരമംഗലത്തെ രാജൻ ചേട്ടന്റെ കട. ലാഭക്കൊതിയില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരുടെ കട. ഒറ്റശേഖരമംഗലത്തെ ജനാർദ്ദനപുരം ഹയർ സെക്കന്ററി സ്കൂളിന് എതിർവശത്താണ് ഈ ചെറിയ ഹോട്ടൽ.

ചെന്ന സമയം കുറച്ച് താമസിച്ച് പോയി. ചമ്മന്തി തീർന്നു. എങ്കിലെന്താ കിട്ടിയ മുളക് കറിയുടെ സ്വാദ് ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ല. അതും കൂട്ടി ദോശയിൽ ഒരു പിടുത്തം. പൊളിച്ചു. കൂട്ടിന് 4 രൂപ വീതമുള്ള കിടിലം ഉഴുന്ന് വടയും പരിപ്പ് വടയും. 10 രൂപയുടെ ഉള്ളിയും മുളകുമൊക്കെ ചേർത്ത അടിപൊളി ഒരു സിംഗിൾ ഓംലെറ്റും. നാടൻ പശുവിൻ പാലും ചേർത്ത 6 രൂപയുടെ ഒരു കിണ്ണം ലൈറ്റ് ചായയും. കഴിച്ച 5 ദോശയുടെ കാശും ചേർത്ത് പ്രഭാതഭക്ഷണം ₹ 23.

hotel-

ഇങ്ങനെയൊരു കട. ഇങ്ങനെയുമൊരു മനുഷ്യൻ.....

ചേട്ടന്റെ 18 വയസ്സ് മുതലേ തുടങ്ങിയ ജീവിതമാണ് സിറ്റിയിലും മറ്റുമായി പല ഹോട്ടലുകളിലും അന്നം കൊടുത്തുള്ള കൈത്തഴുമ്പ്. ഇവിടെ 20 വർഷമായി സ്വന്തമായി കട തുടങ്ങിയിട്ട്. 7 വർഷമായി കുറച്ച് അപ്പുറത്തായിരുന്നു. ഇവിടെ വന്നിട്ട് 13 വർഷമായി. അതും വാടകകെട്ടിടത്തിൽ. കൂട്ടിന് ഹോട്ടലിൽ സഹായിക്കാൻ നല്ല മനസ്സും നിറഞ്ഞ ചിരിയുമായി സഹധർമ്മിണി കൂടെയുണ്ട്.

രാവിലെ 5:30 മുതൽ രാത്രി 7:30 വരെയാണ് ഹോട്ടൽ സമയം.
പൊതുവെയുള്ള വില നിലവാരം.
ദോശ - ₹ 1
6 ഐറ്റം പലഹാരം - ₹ 4 ( മോദകം, ഉള്ളി വട, പഴകേക്ക്, ഗോതമ്പ് വട, വാഴയ്ക്കപ്പം)
ഗോതമ്പ് വട - ചുരുട്ട് എന്നുള്ള ഓമനപേരിലാണ് വിളിക്കുന്നത്. വൻ ഡിമാന്റാണ്. ചുട്ട ഉടൻ തീരും.
മുട്ടക്കറി - ₹ 10 - ചിലർ വന്ന് കറി മാത്രമായിട്ട് വാങ്ങിക്കും, മുട്ടയില്ലാതെ. എങ്കിലും അവർ ചേട്ടന് 10 രൂപ കൊടുത്തിട്ടേ പോകൂ.

ഇരിക്കുന്ന മേശയും കസേരയും ആഹാരസാധനങ്ങളുമെല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിട്ടൊണ്ട് ഇരുപത് പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഈ കടയിൽ.

ഇറങ്ങാൻ നേരം ആ ചായയടിയുടെ ഫോട്ടോ എടുക്കാൻ പതിവില്ലാതെ ഒരു ലൈറ്റ് ചായ കൂടി പറഞ്ഞു. ഹാ ഫസ്റ്റ് ക്ലാസ്സ് ചായ. നാടൻ പശുവിന്റെ പാലാണ് സാധാരണ ഉപയോഗിക്കുന്നത്. സ്കൂളിൽ ടെസ്റ്റൊക്കെ ഉള്ളപ്പോൾ പാൽ തികയാതെ പോകുമ്പോൾ മാത്രം കവർ പാല് വാങ്ങിക്കും.

hotel-

എതിരെയുള്ള ജനാർദ്ധന സ്ക്കൂളുള്ള ദിവസവും സ്കൂളിൽ ടെസ്റ്റുള്ള ദിവസവും ഇവിടെ ചേട്ടനും ചേച്ചിക്കും തിരക്കിന്റെ പൂരമായിരിക്കും.ഇപ്പോൾ വേണോങ്കിൽ വിട്ടോ.

നല്ല നാടൻ ആമ്പിയൻസ്. കട്ട നൊസ്റ്റാൾ ജിക്ക് ഫീലിംഗ് ❤️

സ്ക്കൂളിന്റെ ഗൂഗിൾ മാപ്പ് ഇട്ടിട്ടുണ്ട്. അതിന് എതിർവശം തന്നെയാണ് കട.
📞- 9961792270
Ottasekharamangalam, Kerala 695125
https://goo.gl/maps/56mRSG37TsmCvc3z6