ramya-haridas

പാട്ട് കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പാട്ടിലൂടെ ആലത്തൂ‌‌‌രിലെ മാത്രമല്ല കേരള ജനതയുടെ മനസിൽ ഇടം നേടിയ വ്യക്തിയാണ് രമ്യ ഹരിദാസ്. ആലത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിന് , പ്രചാരണ വേളയിൽ പാട്ട് പാടിയതിലൂടെ ധാരാളം വിമർശനങ്ങൾ ഏറ്റു‌വാങ്ങേണ്ടി വന്നിട്ടുണ്ട്.

'പൗരസംരക്ഷണത്തിനും നിയമ നിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു , ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് . ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത് 'എന്ന് അധ്യാപിക ദീപ നിശാന്ത് വിമർശിച്ചിരുന്നു. ദീപയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച രമ്യ ഹരിദാസ് തിരുവനന്തപുരം പ്രസ് ക്ലബിൽ മാദ്ധ്യമപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം മലയാളത്തിലും ഹിന്ദിയിലും പാട്ടുപാടി.

വീഡിയോ കാണാം...