crime

പൊള്ളാച്ചി : തമിഴ്നാട്ടിൽ പൊള്ളാച്ചിയിൽ മകൻ അമ്മയെ കസേര കൊണ്ട് അടിച്ചു കൊന്നു. പൊള്ളാച്ചി ശെൽവഗണപതിനഗറിലെ പരേതനായ പെരുമാളിന്റെ ഭാര്യ ചെല്ലമ്മാളിനെയാണ് മകൻ ക്രൂരമായി കൊല ചെയ്തത്. ജോലിക്ക് പോവാൻ ചെല്ലമ്മാൾ ആവശ്യപ്പെട്ടതാണ് മകനായ മൗനഗുരുവിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അച്ഛന്റെ മരണശേഷം മൗനഗുരു മാനസികമായി അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മുപ്പത്തിയാറു വയസുള്ള മകൻ ജോലിക്കു പോകാത്തതിൽ മാതാവ് ആശങ്ക ബന്ധുക്കളോട് പങ്കുവച്ചിരുന്നു. നിരന്തരം ജോലിക്കു പോകുവാൻ മാതാവ് ഇയാളെ നിർബന്ധിക്കാറുണ്ടായിരുന്നെന്നും കഴിഞ്ഞ വെള്ളിയാഴ്ചയും ഇതാവർത്തിച്ചപ്പോൾ ദേഷ്യം വന്ന മകൻ മരക്കസേരയെടുത്ത് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.