1. ഇന്ത്യയിലാദ്യമായി സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജയിൽ?
തീഹാർ
2. ഏറ്റവും കൂടുതൽ അണുപ്രസരണമുള്ളതായി ബാർക്ക് കണ്ടെത്തിയ സ്ഥലം?
കരുനാഗപ്പള്ളി
3. 2008ലെ മുംബയ് ഭീകരാക്രമണക്കേസിൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ച പാക് ഭീകരൻ?
അജ്മൽ കസബ്
4. 'തഹ്രീൻ സ്ക്വയർ' ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്നു?
ഈജിപ്റ്റ്
5. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് ആദ്യമായി തുടങ്ങിയ രാജ്യം?
ജപ്പാൻ
6. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്ന്?
2010 ഏപ്രിൽ 1
7. ഡൽഹി സിംഹാസനത്തിലിരുന്ന ആദ്യ വനിത സുൽത്താന റസിയ ഏത് രാജവംശത്തിൽപ്പെട്ടതാണ്?
അടിമവംശം
8. പ്രോജക്ട് ആരോ എന്ന സംരംഭം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
തപാൽ
9. ഇന്ത്യയുടെ സമ്പൂർണ വിദ്യാഭ്യാസ ഉപഗ്രഹം?
എഡ്യൂസാറ്റ്
10. അന്താരാഷ്ട്ര വിശപ്പുദിനമായി ആചരിക്കുന്നത്?
മേയ് 28
11. 2014ലെ ജി. 20 ഉച്ചകോടി?
ആസ്ട്രേലിയയിലെ ബ്രിസ്ബണിൽ
12. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്ളോക്ക് ടവർ സ്ഥിതിചെയ്യുന്ന സ്ഥലം?
മെക്ക
13. പൂർണമായും കോൺക്രീറ്റിൽ പണിത ഉയരം കൂടിയ കെട്ടിടം?
മെക്ക ക്ളോക്ക് റോയൽ ടവർ
14.ലോക്സഭയിൽ ആക്ടിംഗ് സ്പീക്കറായിരുന്ന വനിത?
സുശീല നയ്യാർ
15. ആസ്ട്രേലിയയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി?
ജൂലിയ ഗില്ലാർഡ്
16. ആദ്യമായി സൗരോർജ്ജം ഉപയോഗിച്ച് ദിവസം മുഴുവൻ പറന്ന വിമാനത്തിന്റെ പേരെന്താണ്?
സോളാർ ഇംപൾസ്
17. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനമായ എയർബസ് എ 380 ഏത് വിമാനക്കമ്പനിയുടേതാണ്?
എമിറേറ്റ്സ്
18. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാരാണ്?
ജോർദാൻ റൊമോറോ