vijay

അഭിനയത്തിൽ മാത്രമല്ല കരുണയുടെ കാര്യത്തിലും പ്രശംസപിടിച്ചു പറ്റിയിട്ടുള്ള വ്യക്തിയാണ് ഇളയദളപതി വിജയ്. ലോകം മുഴുവൻ ആരാധകരുള്ള താരം താനൊരു നന്മ മരമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ഓട്ടോ ഡ്രൈവർമാർക്ക് സദ്യയൊരുക്കിയാണ് വിജയ് മറ്റ് താരങ്ങൾക്ക് വഴികാട്ടിയായത്. ഷൂട്ടിംഗ് തിരക്കുകൾ മൂലം വിജയ്ക്ക് എത്താൻ സാധിച്ചില്ല.

എങ്കിലും അദ്ദേഹത്തിന്റെ സെക്രട്ടറിയായ ബസി ആനന്ദാണ് ഓട്ടോ ഡ്രാവർമാർക്കായുള്ള സദ്യ ഒരുക്കാൻ നേതൃത്വം നൽകിയത്. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായിട്ടാണ് ഇത് സംഘടിപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പായതിനാൽ അത് കഴിയും വരെ കാത്തിരിക്കുകയായിരുന്നു.സദ്യ മാത്രമല്ല കൈനിറയെ സമ്മാനവും നൽകിയാണ് വിജയ് ഡ്രൈവ‌ർമാരെ യാത്രയാക്കിയത്. എല്ലാവർഷവും ഇത്തരത്തിൽ അദ്ദേഹം ആരാധകർക്ക് അന്നം നൽകാറുണ്ട്.

#Thalapathy @actorvijay hosted his annual luncheon and gave surprise gifts to auto drivers yesterday..

@BussyAnand @Jagadishbliss @RIAZtheboss pic.twitter.com/bUobAeRDU6

— Ramesh Bala (@rameshlaus) May 26, 2019