rajeev-kumar

കൊൽക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ കൊ​ൽ​ക്ക​ത്ത മു​ൻ പൊ​ലീ​സ്​ കമ്മിഷ​ണ​ർ രാ​ജീ​വ്​ കു​മാർ, സി.​ബി.ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​യില്ല. പകരം, ഏഴുദിവസത്തെ സമയം ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്തയച്ചു. ഞായറാഴ്ച വൈകിട്ട് സി.ബി.ഐ ഉദ്യോഗസ്ഥർ രാജീവ് കുമാറിന്റെ സൗത്ത് കൊൽക്കത്തയിലെ വസതിയിലെത്തി തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

അതേസമയം രാജീവ്​ കുമാർ രാ​ജ്യം വി​ടാ​തി​രി​ക്കാ​ൻ സി.​ബി.​ഐ ലു​ക്കൗ​ട്ട്​​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചിരുന്നു. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തുറമുഖങ്ങളലും ഇതുമായി ബന്ധപ്പെട്ട്​ അ​റി​യി​പ്പ്​ ന​ൽ​കി​. 2500 കോ​ടി​യു​ടെ ത​ട്ടി​പ്പു​കേ​സ്​ സി.​ബി.​ഐ ഏ​റ്റെ​ടു​ക്കും​മു​മ്പ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്​ രാ​ജീ​വ്​ കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്നാ​ണ്​ സി.​​ബി.​ഐ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. നേരത്തേ രാജീവ്​ കുമാറിനെ അറസ്റ്റ്​ ചെയ്യുന്നതിൽ നിന്നു വിലക്കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പിൻവലിച്ചിരുന്നു.