news

1. സി.പി.എം ശക്തി കേന്ദ്രങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. വോട്ട് ചോര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിച്ചെന്ന് സീതാറാം യെച്ചൂരി. ആത്മ പരിശോധന നടത്തി പാഠങ്ങള്‍ ഉള്‍ക്കൊള്ളും. സംസ്ഥാന കമ്മിറ്റികള്‍ ചേര്‍ന്ന് തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകും. തിരഞ്ഞെടുപ്പ് പരാജയത്തില്‍ ശബരിമല കാരണമായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും യെച്ചൂരി.
2. പി.ബിയുടെ വിലയിരുത്തല്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനമെന്ന് സംസ്ഥാന നേതൃത്വം പി.ബിയില്‍ ഉന്നയിച്ചതിന് പിന്നാലെ. കോണ്‍ഗ്രസുമായി നീക്കു പോക്കുണ്ടാക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിയായി. സി.പി.എം കേരള ഘടകത്തിന്റെ നീക്കം, തോല്‍വിയ്ക്ക് കാരണമായ വോട്ട് ചോര്‍ച്ച സംസ്ഥാന ഘടകത്തിന് തിരിച്ചറിയാന്‍ ആയില്ലെന്ന് വിമര്‍ശനം നിലനില്‍ക്കെ
3. കേരളത്തില്‍ വിശ്വാസ സമൂഹവും മതന്യൂപക്ഷങ്ങളും പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്ന് അകന്നത് സംസ്ഥാന ഘടകത്തിന് മുന്‍കൂട്ടി കാണാനായില്ലെന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ വിമര്‍ശനം. ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള കേരള ഘടകത്തിന്റെ ശ്രമം. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടരുകയാണ്
4. ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണമോ വെള്ളിയോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. നിലവിലെ പരിശോധന മണ്ഡലകാലത്തിന് ശേഷം പതിവായി നടത്താറുള്ള ഓഡിറ്റിംഗാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം. പ്രചരിക്കപ്പെട്ടത് വ്യാജ വാര്‍ത്തകളെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചതായി എ.പത്മകുമാര്‍.


5. ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ അവ്യക്തത ഇല്ലെന്ന് ഹൈക്കോടിയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. പൊരുത്തക്കേടുള്ള 40 കിലോ സ്വര്‍ണ്ണം സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായി. സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല എന്നും ഓഡിറ്റ് വിഭാഗം. അതേസമയം, സ്‌ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല.
6.കണക്കില്‍ കാണാത്ത നാല് വെള്ളി ഉരുപ്പടികള്‍ ശബരിമലയില്‍ ഉപയോഗിക്കുക ആണെന്നും ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ല എന്നും ആണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധന നടത്തിയത് സ്‌ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്റ്ററും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന്. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്.
7. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങള്‍ക്ക് നല്‍കി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തന്നെ വിജയം ഉറപ്പിച്ചിരുന്നു. പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും അത്രയേറെ ഉണ്ടായിരുന്നു. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു എന്നും നരേന്ദ്രമോദി
8. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഉത്തരവാദിത്തമുള്ള സര്‍ക്കാരിനെ. കണക്കുകൂട്ടലുകള്‍ തെറ്റിച്ച വിജയം ആണ് ഇക്കുറി ബി.ജെ.പിക്ക് ഉണ്ടായത്. ജനങ്ങളുടെ ഉത്തരവുകള്‍ വിനയത്തോടെ അനുസരിക്കുന്ന ഒരു എളിയ പ്രവര്‍ത്തകന്‍ മാത്രമാണ് താന്‍ എന്നും പ്രധാനമന്ത്രി. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും അദ്ദേഹത്തിന്റെ ചരമ ദിനത്തില്‍ മോദി അനുസ്മരിച്ചു
9. പി.ജെ ജോസഫ് വിഭാഗത്തിന് എതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി വിഭാഗം. പി.ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് റോഷി അഗസ്റ്റിന്‍ നല്‍കിയ കത്തിന് പ്രസക്തിയില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം മനസിലാക്കാതെ ആണ് മോന്‍സ് സംസാരിക്കുന്നത് എന്ന് റോഷി അഗസറ്റിന്‍ മറുപടി നല്‍കി. മോന്‍സിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനം ആണെന്നും നടപടി എടുക്കണം എന്നും കേരളാ കോണ്‍ഗ്രസ്സ് എം കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം
10. മാണിയുടെ അസാന്നിധ്യത്തില്‍ നിയമസഭാ കക്ഷി ഉപനേതാവായ ജോസഫ് തന്നെയാവും പാര്‍ട്ടിയെ നിയമ സഭയില്‍ നയിക്കേണ്ടത് എന്നും പിന്നെ എന്തിനാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത് എന്ന് അറിയില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ആലോചിക്കാതെ ആണ് മോന്‍സ് ജോസഫ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരള കോണ്‍ഗ്രസിന് സ്പീക്കറുടെ നോട്ടീസ്. ജൂണ്‍ 9ന് മുന്‍പ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കണം എന്ന് ആവശ്യം
11. കൊച്ചിയിലെ പഴയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിലെ തീപിടിത്തം നിയന്ത്രണ വിധേയം. വസ്ത്രങ്ങളുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ആണ് തീ പിടത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഫയര്‍ഫോഴ്സും പൊലീസും സംയുക്തമായാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്. രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയം ആയത്
12. ബ്രോഡ് വേയിലെ ചെറിയ വഴിയിലൂടെ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്ന് നിലകളുള്ള കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിന് അകത്തേക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.