mg-university-info
mg university info

പി.ജി. : ക്വോട്ട റാങ്ക് ലിസ്റ്റ്

കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള ക്വോട്ടകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പു വരുത്തണം. 29നു വൈകിട്ട് നാലിന് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രവേശനം ലഭിച്ചേക്കാവുന്ന കോളേജിൽ ഇന്ന് രാവിലെ 11ന് ഹാജരാകണം.

യു.ജി. : ക്വോട്ട റാങ്ക് ലിസ്റ്റ്

കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പു വരുത്തണം. 31ന് വൈകിട്ട് നാലിന് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ പ്രവേശനം ലഭിച്ചേക്കാവുന്ന കോളേജിൽ 30ന് രാവിലെ 11ന് ഹാജരാകണം. സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള ക്വോട്ടകളിലെ സീറ്റുകളിലേക്ക് ഇന്റർ ചെയ്ഞ്ചബിലിറ്റി ഉള്ളതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ പ്രവേശന സാദ്ധ്യത അറിയുന്നതിനായി അതത് കോളേജുകളുമായി ബന്ധപ്പെടണം.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 21 മുതൽ ആരംഭിക്കും.

രണ്ടാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.എസ്. 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും.

ഒന്നും രണ്ടും മൂന്നും സെമസ്റ്റർ എം.ടെക് (2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 31ന് ആരംഭിക്കും.

സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ) പരീക്ഷകൾ ജൂൺ ഏഴുമുതൽ ആരംഭിക്കും. പിഴയില്ലാതെ 28 വരെയും 500 രൂപ പിഴയോടെ 29 വരെയും 1000 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 50 രൂപ വീതം (സെമസ്റ്ററിന് പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. റഗുലർ വിദ്യാർഥികൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 125 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌ സി പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ ആറുവരെ അപേക്ഷിക്കാം.