പി എച്ച്.ഡി നൽകി
ചിത്ര ജെ.എസ്, നിഷീത ബഷീർ എ, മുദലിയാർ പ്രശാന്ത് പാണ്ഡുരംഗ്, ബിനോയി കുര്യൻ (ബയോടെക്നോളജി), ഷിനിമോൾ എ.കെ, ദീപ ജി, വിനീത് കുമാർ ടി.വി, സന്തോഷ് എസ്.കെ (സുവോളജി), ശിൽപ എം, നർഗീസ് മോഹ്സിനിതൊകബോനി (മാത്തമാറ്റിക്സ്), സൂര്യ ബി കുറുപ്പ്, ശ്രീക്കുട്ടി എം.എസ് (ബയോകെമിസ്ട്രി), കൃഷ്ണ പ്രിയ ആർ (അക്വാട്ടിക് ബയോളജി & ഫിഷറീസ്), യമുന കെ മൂർത്തി (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), പ്രഭാ കുമാരി കെ.എസ്, സൂസൻ റോസ് (സിവിൽ എൻജിനിയറിംഗ്), ഇ ഏഴിൽ രാജൻ (കമ്പ്യൂട്ടർ സയൻസ്), മഞ്ജു കെ.എൻ, രോഹിണി കെ.കെ (ഹിന്ദി), വിനീത ടി, ധന്യ എം, ബിനുകുമാർ ബി.ജെ (ഇക്കണോമിക്സ്), അമൽ കുമാർ പി, സന്ധ്യ എസ്, സ്റ്റീഫൻ മാത്യു (കൊമേഴ്സ്), വി.കെ ശോഭ, ചിത്ര മോഹൻ കെ, ഉണ്ണിമായ പി.എസ് (മാനേജ്മെന്റ് സ്റ്റഡീസ്), സനിത ബീവി എ, സൗമ്യ ആർ.എസ് (ഹിസ്റ്ററി), രാജലക്ഷ്മി കെ.എൽ, വെൽമ മോഹൻ, അശ്വതി എ, സൂസി ആന്റണി, ആന്റോ എ പോൾ, അനു ആർ കുമാർ (ഇംഗ്ലീഷ്), റാണി ജി.ജെ, ലീന വാഹിദ്, ദുർഗ ലക്ഷ്മി ജി.എസ്, പ്രിയ ഡൊമിനിക് (എഡ്യൂക്കേഷൻ), അഫ്സീർ കെ.പി (സോഷ്യൽ വർക്), ആതിര ജി.കെ, ആഭ കെ, ശശികുമാർ പി, ശ്രീലക്ഷ്മി ആർ.വി (കെമിസ്ട്രി), രമ്യ കൃഷ്ണൻ ആർ.വി (ബോട്ടണി), രാകേഷ് ചന്ദ്രൻ എസ്.ബി, സജി എസ്.കെ, ധന്യ ചന്ദ്രൻ (ഫിസിക്സ്), അലക്സ് ജേക്കബ് എസ് (തമിഴ്), മോഹനകുമാരൻ നായർ കെ (പൊളിറ്റിക്കൽ സയൻസ്), ദിവ്യശ്രീ ജി.പി (മ്യൂസിക്), രമ വി (മലയാളം) എന്നിവർക്ക് പി എച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്നും രണ്ടും വർഷ എം.എ ഹിന്ദി സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.മാർക്ക്ലിസ്റ്റുകൾ ജൂൺ 7 ന് ശേഷം പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റാം.
ആറാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ബയോടെക്നോളജി, ബി.എസ്.സി ബയോടെക്നോളജി മൾട്ടിമേജർ, ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (320), ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗ്രൂപ്പ് 2(a) (2016 അഡ്മിഷൻ റെഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി), ബി.വോക് സോഫ്ട്വെയർ ഡെവലപ്പ്മെന്റ് (2016 അഡ്മിഷൻ റഗുലർ, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ് ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിഗ്രി, കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.കോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (338) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.സി.എ കരിയർ റിലേറ്റഡ്, ബി.ബി.എ (2016 അഡ്മിഷൻ - റഗുലർ, 2015, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി), കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ് സി ഇലക്ട്രോണിക്സ് (2016 അഡ്മിഷൻ റഗുലർ & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 12 വരെ അപേക്ഷിക്കാം.
തുടർമൂല്യനിർണയ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം 2017-18 എം.എ മലയാളത്തിന്റെ ഒന്നും രണ്ടും സെമസ്റ്റർ തുടർമൂല്യനിർണയ മാർക്ക് പ്രസിദ്ധീകരിച്ചു (www.ideku.net). പരാതികൾ ജൂൺ 10 ന് മുൻപ് കോ-ഓർഡിനേറ്റർക്ക് രേഖാമൂലം സമർപ്പിക്കണം.
പരീക്ഷാഫീസ്
മൂന്നാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 31 വരെയും 50 രൂപ പിഴയോടെ ജൂൺ 3 വരെയും 125 രൂപ പിഴയോടെ ജൂൺ 6 വരെയും അപേക്ഷിക്കാം.
ബി.പി.എ മെഴ്സിചാൻസ് (ആന്വൽ സ്കീം) പരീക്ഷയ്ക്ക് പിഴ കൂടാതെ ജൂൺ 1 വരെയും 50 രൂപ പിഴയോടെ ജൂൺ 3 വരെയും 125 രൂപ പിഴയോടെ ജൂൺ 4 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമേ 7500 രൂപ മേഴ്സിചാൻസ് ഫീസും ആകെ ഫീസിന്റെ 5 ശതമാനം തുകയും അധികമായി അടയ്ക്കണം.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക് മേയ് 2019 ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ് സി/ബി.കോം (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2013 - 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രങ്ങൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 31 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, സപ്ലിമെന്ററി, ന്യൂ സ്കീം, ആന്വൽ (2013 &2014 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സെനറ്റ് ഹൗസ് കാമ്പസ് എസ്.ഡി.ഇ പാളയം, കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സെന്റ്.ജോൺസ് കോളേജ് അഞ്ചൽ, ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് മൈക്കിൾസ് കോളേജ് ചേർത്തല സെന്ററുകളിൽ നിന്ന് ഹാൾടിക്കറ്റ് വാങ്ങി അതേ സെന്ററിൽ പരീക്ഷ എഴുതണം. ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐ.ഡി പ്രൂഫുമായി അതത് സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം.
മെരിറ്റ് സ്കോളർഷിപ്പ് സാദ്ധ്യതാ ലിസ്റ്റ്
2017-18 വർഷത്തിൽ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിൽ യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികളുളളവർ 31 നകം പ്രിൻസിപ്പൽ മുഖാന്തരം സർവകലാശാലയിൽ അറിയിക്കണം. 31 ന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. സാദ്ധ്യതാലിസ്റ്റിൽ ഉൾപ്പെട്ടതുകൊണ്ടുമാത്രം സ്കോളർഷിപ്പ് ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കില്ല.
ബിരുദാനന്തര ബിരുദ പ്രവേശനം
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾ / സെന്ററുകൾ എന്നിവിടങ്ങളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു (http://admissions.keralauniversity.ac.in). ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി ജൂൺ 10.
എല്ലാ കോളേജുകളിലെയും മെരിറ്റ് സീറ്റുകളിലേക്കും എസ്.സി/എസ്.ടി/ എസ്.ഇ.ബി.സി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്ട്സ് ക്വോട്ട പ്രവേശനങ്ങൾ ഓൺലൈനായി നടത്തും. സ്പോർട്ട്സ് ക്വോട്ടയിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷയിലെ സ്പോർട്ട്സ് കോളത്തിന് നേരെ 'യെസ് ' എന്ന് രേഖപ്പെടുത്തണം. സ്പോർട്ട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്പോർട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുവാനും കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കുവാനുമുള്ള വിശാദാംശങ്ങൾ പിന്നീട് നൽകും. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല.
സംശയനിവാരണത്തിന് പ്രവൃത്തി ദിവസങ്ങളിൽ 8281883052, 8281883053 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. അത് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കിയാൽ മതിയാകും.