സമ്പൂർണ ആരോഗ്യവും രോഗപ്രതിരോധവും ഉറപ്പാക്കുന്ന ഫലമാണ് ഈന്തപ്പഴം . അയൺ, പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ കഴിവുള്ള ഈന്തപ്പഴം ഹൃദ്രോഗസാധ്യതയും ഇല്ലാതാക്കുന്നു.രാത്രി ഭക്ഷണത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കും.
ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയ ഈന്തപ്പഴം ശരീരത്തിന് ഊർജ്ജം നല്കുന്നു.വിളർച്ചയും, അനീമിയയും തടയും.കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിയ്ക്കും ഉത്തമം. ചർമ്മത്തിന് യൗവനവും തിളക്കവും ആരോഗ്യവും നൽകാൻ അത്ഭുതശേഷിയുണ്ട്. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളും. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവും ചേർന്ന് രക്തസമ്മർദ്ദവും ഇല്ലാതാക്കും. പ്രമേഹരോഗികൾ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നല്ല.