thottapaan-

കിസ്‌മത്തിന് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ടീസർ എത്തി. വിനായകനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മോഹൻലാലിന്റെ സ്ഫടികം സിനിമ കാണാൻ തിയേറ്ററിൽ എത്തുമ്പോൾ നടക്കുന്ന അടിപിടിയുടെ പശ്ചാത്തലത്തിലാണ് ടീസർ.

വിനായകനോടൊപ്പം റോഷൻ മാത്യു, ദിലീഷ് പോത്തൻ, മനോജ് കെ. ജയൻ, കൊച്ചു പ്രേമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. മുഴുനീള നായക വേഷത്തിലാണ് തൊട്ടപ്പനിൽ വിനായകൻപ്രത്യക്ഷപ്പെടുന്നത്.

ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്ക് പി.എസ്.റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായക കഥാപാത്രമായി വിനായകൻ ആദ്യമായെത്തുന്ന ചിത്രവുമാണ് തൊട്ടപ്പൻ. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.