1. ആക്രമണത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പങ്കില്ലെന്ന് വടകരയില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍. ഗൂഡാലോചനയില്‍ ഉന്നതരുടെ പങ്ക് വ്യാക്തമാക്കാന്‍ അന്വേഷണം നടത്തണം. രണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും നസീര്‍. മുന്‍ സി.പി.എം അംഗം കൂടിയായ പ്രാദേശിക നേതാവ് ആയിരുന്ന നസീറിനെ ഈ മാസം 18ന് രാത്രിയിലാണ് തലശേരിയില്‍ വച്ച് ആക്രമിച്ചത്
2. അതേസമയം സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു.
3. പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങി. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി വരുമാനം ലക്ഷ്യമിട്ടാണ് പ്രളയസെസ് ഏര്‍പ്പെടുത്തിയത്. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലില്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാകും.
4. രണ്ട് വര്‍ഷത്തേക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ് പിരിക്കാനാണ് തീരുമാനം.സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ സെസ് പ്രബല്യത്തില്‍ വരുത്താന്‍ തീരുമാനം എടുത്തെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. സിനിമ, റെയില്‍വേ ടിക്കറ്റുകള്‍ അടക്കമുള്ള സേവനങ്ങള്‍ക്കും സെസ് ബാധകമായിരിക്കും.
5. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തിരിഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. മെയ് 30 വ്യാഴാഴ്ചയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്. ചടങ്ങിലേക്ക് നിരവധി ലോക നേതാക്കളും അതിഥികളായി എത്തുന്നുണ്ട്.
6. 2014നേക്കാള്‍ വിപുലമായ സത്യപ്രതിജ്ഞ ചടങ്ങാണ് ഇത്തവണ ബി.ജെ.പി നടത്തുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് പകരം പുതിയ ഒരാള്‍ ധനകാര്യ വകുപ്പ് ഏറ്റെടുക്കും. ബജറ്റ് സമ്മേളനം ജൂലായ് പത്തോടെ ചേരുമെന്നും സൂചന
7. സി.പി.എം ശക്തി കേന്ദ്രങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. വോട്ട് ചോര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിച്ചെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആത്മ പരിശോധന നടത്തി പാഠങ്ങള്‍ ഉള്‍ക്കൊള്ളും. സംസ്ഥാന കമ്മിറ്റികള്‍ ചേര്‍ന്ന് തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും യെച്ചൂരി.
8. തിരഞ്ഞെടുപ്പ് പരാജയത്തില്‍ ശബരിമല കാരണമായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് പറഞ്ഞ യെച്ചൂരി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയമടക്കം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും എന്നും പ്രതികരണം. ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനം എന്നായിരുന്നു പി.ബിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കോണ്‍ഗ്രസുമായി നീക്കു പോക്കുണ്ടാക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിയായി.
9. സി.പി.എം കേരള ഘടകത്തിന്റെ നീക്കം, തോല്‍വിയ്ക്ക് കാരണമായ വോട്ട് ചോര്‍ച്ച സംസ്ഥാന ഘടകത്തിന് തിരിച്ചറിയാന്‍ ആയില്ലെന്ന് വിമര്‍ശനം നിലനില്‍ക്കെ. കേരളത്തില്‍ വിശ്വാസ സമൂഹവും മതന്യൂപക്ഷങ്ങളും പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്ന് അകന്നത് സംസ്ഥാന ഘടകത്തിന് മുന്‍കൂട്ടി കാണാനായില്ലെന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ വിമര്‍ശനം. ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള കേരള ഘടകത്തിന്റെ ശ്രമം. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടരുകയാണ്
10. ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണമോ വെള്ളിയോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. നിലവിലെ പരിശോധന മണ്ഡലകാലത്തിന് ശേഷം പതിവായി നടത്താറുള്ള ഓഡിറ്റിംഗാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം. പ്രചരിക്കപ്പെട്ടത് വ്യാജ വാര്‍ത്തകളെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചതായി എ.പത്മകുമാര്‍. സ
11. ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ അവ്യക്തത ഇല്ലെന്ന് ഹൈക്കോടിയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. പൊരുത്തക്കേടുള്ള 40 കിലോ സ്വര്‍ണ്ണം സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായി. സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല എന്നും ഓഡിറ്റ് വിഭാഗം. അതേസമയം, സ്‌ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല.
12.കണക്കില്‍ കാണാത്ത നാല് വെള്ളി ഉരുപ്പടികള്‍ ശബരിമലയില്‍ ഉപയോഗിക്കുക ആണെന്നും ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ല എന്നും ആണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധന നടത്തിയത് സ്‌ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്റ്ററും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന്. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്.
|