ഡൽഹി: രാമക്ഷേത്ര നിർമാണവുമായി ഒറ്റയ്ക്ക്ക്ക് മുന്നോട്ടുപോകുമെന്ന സൂചന നൽകി ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവത്. നാം ചെയ്യേണ്ട ജോലി മറ്റാരെയെങ്കിലും ഏൽപിച്ചാൽ എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ടിവരുമെന്നും രാമക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്നും മോഹൻ ഭഗവത് പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പൂരിൽ സംസാരിക്കുകയായിരുന്നു ഭഗവത്. ഭരണഘടനക്കുള്ളിൽ നിന്ന് ക്ഷേത്രനിർമാണത്തിന് സാദ്ധ്യത തേടുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ നിലപാട് തള്ളുന്നതാണ് മോഹന്റെ പരാമർശം. പ്രത്യേക ഓർഡിനൻസ് മൂലം ക്ഷേത്ര നിർമാണം പൂർത്തിയാക്കണമെന്ന് മുമ്പ് ആർ.എസ്.എസ് ഉന്നയിച്ചിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച മദ്ധ്യസ്ഥ സമിതിയുടെ പരിഗണനയിലാണ് വിഷയം ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ സർക്കാർ നിലപാടുകളെ തള്ളുന്നതും മദ്ധ്യസ്ഥ സമിതിയിൽ അവിശ്വാസം വ്യക്തമാക്കുന്നതുമാണ് മോഹൻ ഭഗവതിന്റെ പരാമർശം.