ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിഞ്ജ ചടങ്ങളിലേയ്ക്ക് ബിംസ്റ്റെക്ക് രാഷ്ട്ര തലവന്മാർക്ക് ക്ഷണം. ഇന്ത്യ, ബെംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ചേരുന്നതാണ് ബിംസ്റ്റെക്ക്. ഇതിനുപുറമെ, ക്രിഗ്സ് റിപ്പബ്ലിക് (കിർഗിസ്ഥാൻ) പ്രസിഡന്റായ സൂറൺബെയ് ജീൻബെകോവ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗഥ് എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്. യാത്രയിലായതിനാൽ ഇത്തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന സത്യപ്രതിഞ്ജ ചടങ്ങിൽ പങ്കെടുക്കില്ല. ഹസീനയ്ക്ക് പകരം ബംഗ്ലാദേശ് മന്ത്രി എ.കെ.എം മൊസമ്മൽ ഹക്ക് ചടങ്ങിൽ പങ്കെടുക്കും.
രജനികാന്ത് പങ്കെടുക്കും
ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നടൻ രജനീകാന്ത് പങ്കെടുക്കും. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം രജനീകാന്ത് സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവർക്കൊപ്പമായിരിക്കും രജനീകാന്ത് പങ്കെടുക്കുക. അതേസമയം, നടനും മക്കൾ നീതിമയ്യം അദ്ധ്യക്ഷനുമായ കമലഹാസനും ക്ഷണം ലഭിച്ചെങ്കിലും കമലഹാസൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
സത്യപ്രതിജ്ഞ ചടങ്ങിൽ രജനികാന്തും