തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശം അടക്കമുള്ള വിഷയങ്ങൾ യു.ഡി.എഫ്ന് മികച്ച വിജയം നേടിക്കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് കാരണം ശബരിമലയാണ്. മതന്യൂനപക്ഷങ്ങളും ഒപ്പം നിന്നു. മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
123 നിയമസഭാമണ്ഡലങ്ങളിൽ പിന്നിലായ ഇടതുമുന്നണിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം നഷ്ടപ്പെട്ടു. കേരളം ഇടതുമുന്നണിയെ സമ്പൂർണമായി തള്ളിക്കളഞ്ഞതിന് തെളിവാണ് ജനവിധിയെന്നും സംഘപരിവാറിനെ തടഞ്ഞുനിറുത്തിയത് യു.ഡി.എഫാണെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിനും യുഡിഎഫ് യോഗത്തിൽ വിമർശനമുണ്ടായി.