kanam-rajendran-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത പരാജയത്തിന് കാരണം ശബരിമല വിഷയം മാത്രമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ ഇടതുമുന്നണി നേരിട്ടത് വൻ പരാജയമായിരുന്നുവെന്നും വലിയ വോട്ട് വ്യത്യാസമുണ്ടായത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മയാണ് മോദിയുടെ വിജയത്തിന് കാരണമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. ബി.ജെ.പിക്ക് ബദൽ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടെന്നും കാനം പറഞ്ഞു.


അതേസമയം ശബരിമല വിഷയം കേരളത്തിലെ തിരിച്ചടിക്ക് കാരണമായോയെന്ന് പരിശോധിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.. കേരളം അടക്കം സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ വൻ വോട്ടുചോർച്ചയുണ്ടായെന്ന് പോളിറ്റ്ബ്യൂറോ വിലയിരുത്തി. ദേശീയ തലത്തിൽ കോൺഗ്രസിനോട് സ്വീകരിച്ച സ്വീകരിച്ച സമീപനവും കേരളത്തിലെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം പി.ബിയിൽ ചൂണ്ടിക്കാട്ടി.