സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും മറ്റുള്ളവരും കമന്റും ലൈക്കും ചെയ്യുന്നത് പതിവാണ്. നടിമാരുടെ പോസ്റ്റുകളിലാണ് പലപ്പോഴും ഇത്തരം കമന്റുകൾ നിറയുന്നത്. ചിലർ കമന്റുകൾക്ക് തക്ക മറുപടി നൽകി അവരുടെ വായടിപ്പിക്കുമ്പോൾ ചിലർ പോസ്റ്റ് തന്നെ ഡിലിറ്റ് ചെയ്ത് രക്ഷപ്പെടും.
ഹാപ്പി വെഡ്ഡിംഗ് സിനിമയിലൂടെ മലയാളത്തിലെത്തിയ നടി ദൃശ്യരഘുനാഥ് പങ്ക് വച്ച ചിത്രത്തിന് താഴെ മോശം കമന്റിട്ടയാളിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദൃശ്യ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത് എന്ന് ചോദിച്ചാണ് ചിലർ നടിടെ സദാചാരം പഠിപ്പിക്കാൻ എത്തിയത്.
വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകൾ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാൻ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.