96-

സമീപകാലത്ത് തമിഴിന് പുറമേ മലയാളത്തിലും സൂപ്പർ ഹിറ്റായ ച്ത്രമായിരുന്നു വിജയ് സേതുപതിയും ത്രിഷയും അഭിനയിച്ച 96. സി.പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളിയായ ഗോവിന്ദ് മേനോൻ എന്ന ഗോവിന്ദ് വസന്തയാണ് 96ലെ ഗാനങ്ങൾ ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് പുറമേ പ്രേക്ഷകർ ഏറ്റെടുത്തവയാണ് തൊണ്ണൂറുകളിലെ ഇളയരാജ- എസ്. ജാനകി ടീമിന്റെ ഗാനങ്ങളും. നായികയായ തൃഷ അവതരിപ്പിച്ച ജാനകി ക്ലാസ്‌റൂം ഇടവേളകളിൽ പാടുന്ന ഗാനങ്ങളായാണ് അവ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇളയരാജയുടെ പഴയ ഹിറ്റ് ഗാനങ്ങളായ . ദളപതിയിലെ 'യമുനൈ ആട്രിലെ' , അവതാരത്തിലെ 'തെണ്ട്രൽ വന്ത് തീണ്ടും പോത്' എന്ന പാട്ടിലെ എവരും 'സൊല്ലാമലെ' എന്നിവ ചിത്രത്തിന്റെ കഥാഗതിയുമായി ചേർത്ത് സംവിധായകൻ അവതരിപ്പിച്ചിരുന്നു.

എന്നാൽ ചിത്രത്തിൽ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിനെ രൂക്ഷമായി വിമർ‌ശിച്ച് ഇളയരാജ രംഗത്തെത്തി. ഒരു സിനിമ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നടിച്ചത്.

ഈ പ്രവണത തെറ്റാണെന്നും ഒരു പ്രത്യേക കാലഘട്ടം പാട്ടുകളിലൂടെ അവതരിപ്പിക്കണമെങ്കിൽ അക്കാലത്തെ ഹിറ്റുകൾക്ക് പിന്നാലെ പോവുകയല്ല വേണ്ടതെന്നും മറിച്ച് അതേ കാലത്തേത് എന്നു തോന്നിക്കുന്ന പുതിയ ഈണങ്ങളുണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനു കഴിയാതെ വരുമ്പോഴാണ് ആളുകൾ അക്കാലത്തെ ജനപ്രിയ ഗാനങ്ങളിലേക്ക് തിരിയുന്നു. നല്ല പാട്ടുകൾ ചെയ്യാൻ ആളുകൾക്ക് കഴിയാത്തതുകൊണ്ടാണ് ഈ പ്രവണത ഏറി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. .ആണത്തമില്ലായ്മയാണ് ഇപ്പോഴത്തെ സംഗീത സംവിധായകർ കാണിക്കുന്നത്. പഴയതു തന്നെ ഉപയോഗിക്കുന്ന ഈ പ്രവണത അവരുടെ വീഴ്ചയാണ് കാണിക്കുന്നത്.'' ഇളയ രാജ വ്യക്തമാക്കി.

ഇന്നത്തെ സംഗീത സംവിധായകരെക്കുറിച്ചുള്ള ചോദ്യത്തിന് ആരെയും ഉപദേശിക്കാൻ താൻ ആളല്ലെന്നായിരുന്നു ഇളയരാജയുടെ മറുപടി.

അതേ സമയം ഇളയരാജ ഈണം നൽകിയ ഗാന്ങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നതിന് അദ്ദേഹത്തിന് റോയൽറ്റി നൽകിയിട്ടുണ്ടെന്ന് സംവിധായകൻ സി. പ്രേംകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നണിസംഗീതത്തെക്കുറിച്ചുള്ള ഇളയരാജയുടെ അഭിപ്രായമാണിതെന്നും 96 എന്ന സിനിമയുമായി അദ്ദേഹത്തിന് പൊരുത്തക്കേടുകളുണ്ടാകാനിടയില്ലെന്നും ചിലർ വിലയിരുത്തുന്നു.