തിരുവനന്തപുരം: കുട്ടികളുടെ ദേശീയ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ടാഗോർ തിയേറ്ററിൽ ഗവർണർ പി. സദാശിവം നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും.മജിഷ്യൻ മുതുകാട് ഈ ക്യാമ്പിനായി പ്രത്യേകം തയ്യാറാക്കുന്ന 'ഫ്രീഡം" എന്ന പേരിലുള്ള മാജിക് വിസ്മയം അവതരിപ്പിക്കും.25ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളാണ് തലസ്ഥാനത്തെത്തിയത്.ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയും ഇന്ന് മുതൽ തിരുവനന്തപുരത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ഡൽഹി,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് ദിവസം മുമ്പ് പ്രതിനിധികൾ എത്തിയിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ദീപക് എസ്.പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയിരുന്നു.