ഹൃത്വിക് റോഷൻ നായകനായി എത്തുന്ന സൂപ്പർ 30 ജൂലായ് 12 നു തീയേറ്ററുകളിൽ എത്തുന്നു. ജൂലായ് 26 നു റിലീസ് ചെയ്യനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കങ്കണ റണൗട്ടിന്റെ മെന്റൽ ക്യായോടൊപ്പം 'സൂപ്പർ 30"യും റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഹൃത്വിക് - കങ്കണ ബോക്സോഫീസ് ഏറ്റുമുട്ടലെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കിയത്. വികാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയാണ്. അജയ് അതുൽ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ഫാന്റം ഫിലിംസ് ആണ്. വിരേന്ദ്ര സക്സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫാന്റം ഫിലിംസിന്റെ അവസാന ചിത്രമായിരിക്കും സൂപ്പർ30.