woman

ജയ്പൂർ: പ്രാർത്ഥനയ്ക്കിടെ യുവതി അപ്രത്യക്ഷമായെന്നും ഇതൊരു അത്ഭുതമാണെന്നും കുടുംബം. യുവതി അപ്രത്യക്ഷമായെന്ന വാർത്ത അറിഞ്ഞതോടെ ഇവരുടെ വീട് ഒരു പ്രാർത്ഥന കേന്ദ്രമായിരിക്കുകയാണ്. സംഭവമറിഞ്ഞ യുവതിയുടെ വീട്ടിലെത്തിയ സന്യാസിമാരും അയൽക്കാരുമൊക്കെ ധ്യാനത്തിനിരിക്കുകയാണ് ഇപ്പോൾ. ജയിസൽമെറിലെ ബാർമർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതാകുന്നത്.

എന്നാൽ ഇത് അദ്ഭുതമാണെന്ന് പറയുന്ന കുടുംബം, ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. അതേസമയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. യുവതി എവിടെയെങ്കിലും പോയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ ശാസ്ത്രയുഗത്തിൽ ഒരു വ്യക്തി അപ്രത്യക്ഷമാകുകയെന്നത് അസാധ്യമായ കാര്യമാണെന്ന് ഡി.വൈ.എസ്.പി പ്യാരിലാൽ മീണ പറഞ്ഞു.