ഈ മാസം ആദ്യവാരമായിരുന്നു അവതാരകയും നടയുമായ പേളി മാണിയും ടെലിവിഷൻ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിവാഹ ശേഷം നാട്ടിൻപുറത്തുകാരിയായുള്ള പേളിയുടെ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള പ്രിയതമയുടെ ആദ്യ ജന്മദിനത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രീനിഷ് രംഗത്തെത്തിയിരിക്കുന്നത്.
പേളിയുടെ മനോഹരമായ ഒരു വീഡിയോയ്ക്കൊപ്പം പ്രണയാതുരമായ ഒരു കുറിപ്പാണ് ശ്രീനിഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ശ്രീനിഷിന്റെ കുറിപ്പ് ഇങ്ങനെ...'പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് പിറന്നാളാശംസകൾ...നമ്മൾ ഒരുമിച്ച് ആഘോഷിക്കുന്ന ആദ്യ ജന്മദിനം. ഇതുപോലെ കുറുമ്പ് കാണിച്ചും ചിരിച്ചും ജീവിതകാലം മുഴുവൻ ഉണ്ടാകണം. നിന്നെപ്പോലൊരു ഭാര്യയെ ലഭിച്ച ഞാൻ ഭാഗ്യവാനാണ്.