convict

ചണ്ഡിഗണ്ഡ്: കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന അഫ്ഗാൻ സ്വദേശിയായ യുവാവിന് അഭിഭാഷകയോട് പ്രണയം. സിഖ് വനിതാ അഭിഭാഷകയുമായിട്ടാണ് ഇഹ്സാൻ എന്ന അഫ്ഗാൻ സ്വദേശി പ്രണയത്തിലാകുന്നത്. കഴിഞ്ഞവർഷമാണ് 26 കാരനായ യുവാവും 30 കാരിയായ യുവതിയും വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി കമിതാക്കൾക്ക് അനുകൂലമാണ്.

പൊലീസ് കസ്റ്റഡിയിൽ വച്ച് തന്നെ വിവാഹിതരാകാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. 2016ലാണ് ഇഹ്സാൻ മറ്റൊരു അഫ്ഗാൻ സ്വദേശിയെ കൊല ചെയ്യുന്നത്. അന്ന് പി.ജി വിദ്യാർത്ഥിയായിരുന്ന ഇയാൾ, പള്ളിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെയാണ് അഫ്ഗാൻ സ്വദേശിയെ കൊലപ്പെടുത്തിയത്. 2017ൽ വിചാരണ കോടതി യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ ശിക്ഷ കാലാവധി അഞ്ചുവർഷമായി കുറയ്ക്കുകയും ജയിൽ ശിക്ഷ കഴിഞ്ഞ് നടു കടത്താനും കോടതി ഉത്തരവിടുകയായിരുന്നു.