a-vijayaragavan

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമെന്ന യു.ഡി.എഫ് പ്രഖ്യാപനം പ്രായോഗികമല്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് വിശ്വാസികളെ ബോദ്ധ്യപ്പെടുത്താൻ സർക്കാരിനായില്ലെന്നും വിശ്വാസികളെ ഒപ്പം നിർത്താനായില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും ആലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ താൻ നടത്തിയ പരാമർശം തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.