priest

ഇടവകയുടെ വാർഷികയോഗത്തിൽ തമിഴ് സിനിമാ ഗാനം ആലപിച്ച ക്രൈസ്തവ പുരോഹിതന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. തമിഴ് സൂപ്പർ താരം അജിത് നായകനായ വിശ്വാസം എന്ന സിനിമയിലെ 'കണ്ണാന കണ്ണേ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇടവകയുടെ പരിപാടിക്കിടെ അതിമനോഹരമായി പുരോഹിതൻ ആലപിക്കുന്നത്. മീഡിയ വിങ് പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം എഴുപതിനായിരത്തിനടുത്ത് ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. അച്ചൻ വേറെ ലെവൽ ആണ് മക്കളെ.. ? 'എന്നാ വോയിസ് ആണ് പൊളി' എന്നാണ് ഈ പേജിൽ പുരോഹിതന്റെ ആലാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.