1. ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം വിഫലമായി. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയില്‍ രാഹുല്‍ രാജി നിലപാട് ആവര്‍ത്തിച്ചു
2. ഗാന്ധി കുടുംബത്തില്‍ നിന്ന് അല്ലാതെ മറ്റാരെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് നിര്‍ദ്ദേശമാണ് രാഹുല്‍ മുന്നോട്ട് വയ്ക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍. ആവശ്യമെങ്കില്‍ ലോക്സഭ കക്ഷിനേതൃസ്ഥാനം ഏറ്റെടുക്കാം എന്നും പ്രതികരണം. സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും രാഹുലിന്റെ വസതിയില്‍ എത്തി. വൈകിട്ട് 4.30ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്
3. രാജിയില്‍ ആവശ്യത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുന്നത് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും പുതിയ അധ്യക്ഷനെ തീരുമാനിക്കാനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഈ ആഴ്ച ചേരാനിരിക്കെ. രാഹുല്‍ നയിച്ചിട്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണ പ്രദേശിങ്ങളില്‍ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ ഇത്തവണ ദയനീയ പരാജയം നേരിട്ടതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്
4. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശത്ത് ജാഗ്രത ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 18 കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലും കോസ്റ്റല്‍ ഇന്റലിജന്‍സ് വിങ്ങുകള്‍ രൂപീകരിച്ചിട്ടുണ്ട്.
5. തീരദേശ മേഖലകളില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറൈന്‍ എന്‍ഫോഴ്സ്‌മെന്റിന്റെയും സഹകരണത്തോടെ ബോട്ട് പട്രോളിംഗ് നടത്തുന്നുണ്ട്. തീര ദേശവാസികളെ ഉള്‍പ്പെടുത്തി കടലോര ജാഗ്രത സമിതികള്‍ രൂപവത്കരിച്ചെന്നും നിയമസഭയില്‍ മുഖ്യമന്ത്രി. ശ്രീലങ്കയില്‍ നിന്ന് ഐ.എസ് ഭീകരര്‍ എന്ന് സംശയിക്കുന്നവരുമായി ഒരു ബോട്ട് ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയെന്ന് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
6. കേരളാ തീരത്തും ലക്ഷ്യദ്വീപ് കടലിലും നാവികസേനയും തീര സംരക്ഷണ സേനയും ജാഗ്രത ആരംഭിച്ചത് ഇതിന്റെ പശ്ചാത്തലത്തില്‍. ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
7. മസാല ബോണ്ടില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെ, മസാല ബോണ്ട് നിയമ സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. സഭ നിറുത്തിവച്ച് മസാല ബോണ്ട് ചര്‍ച്ച ചെയ്യണമെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും ശേഷം വിഷയം സഭ ചര്‍ച്ച ചെയ്യും. മസാലബോണ്ടിന്റെ വ്യവസ്ഥയില്‍ ദുരൂഹത എന്ന് അടിയന്ത്ര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആരോപിച്ചു.
8. സംസ്ഥാന സര്‍ക്കാരിന് മസാല ബോണ്ട് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പ്രതിപക്ഷം. കെ.എസ് ശബരീനാഥ് എം.എല്‍.എ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രത്യേക ചര്‍ച്ച ആകാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. കിഫ്ബി പദ്ധതിക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ വിവാദം ആയിരുന്നു.